Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'തൊഴിൽക്ഷമത...

'തൊഴിൽക്ഷമത വർധിപ്പിക്കണം'

text_fields
bookmark_border
തൊഴിൽക്ഷമത വർധിപ്പിക്കണം -സ്പീക്കർ പാലക്കാട്​: തൊഴിൽക്ഷമത കാലാനുസൃതമായി വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടത്​ പരമപ്രധാനമാണെന്ന്​ നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, ജില്ല സ്കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗവ. വിക്ടോറിയ കോളജില്‍ നടന്ന 'കൈത്താങ്ങ് 2022' തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ഉദ്യോഗാർഥികൾക്ക്​ സ്കിൽ അപ്ഡേറ്റ് ചെയ്യാൻ പര്യാപ്തമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ജില്ലയിലെ സ്കില്‍ രജിസ്ട്രി ആപ്ലിക്കേഷൻ പ്രചാരണ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷതവഹിച്ചു. വാണിജ്യ വ്യവസായം, സെയില്‍സ്, പാരാമെഡിക്കല്‍, മാര്‍ക്കറ്റിങ്, ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗാർഥികള്‍ മേളയില്‍ പങ്കെടുത്തു. വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, കെ.എ.എസ്.ഇ എം.ഡി കെ. ഗോപാലകൃഷ്ണന്‍, ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ എം. സുനിത, ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പൽ ഡോ. മേഴ്സി ജോസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുത്തു. p3 skill 'കൈത്താങ്ങ്-2022' തൊഴില്‍മേള സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story