Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:38 AM IST Updated On
date_range 25 April 2022 5:38 AM ISTകാർ തട്ടുകടയിലേക്ക് പാഞ്ഞ് കയറി; മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
കല്ലടിക്കോട് വാഹനാപകടം: പരിക്കേറ്റത് മൂന്ന് പേർക്ക് കല്ലടിക്കോട്: ഒരാളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റത് മൂന്ന് പേർക്ക്. മഞ്ചേരിയിൽനിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്നവർ സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് ബൈക്ക് നിർത്തി സംസാരിച്ച നിന്നയാളെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറിയാണ് നിന്നത്. സംസാരിച്ച് നിന്ന് തച്ചമ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ അപകടത്തിൽ മരണപ്പെട്ടു. തട്ടുകടയുടമ പൊന്നംകോട് നെല്ലിപറമ്പ് മജീദ്, മുബാറക് ഷൈനി (31), നെല്ലിപറമ്പ് മോഹനന്‍റെ ഭാര്യ സരോജിനി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ സരോജിനി ഒഴികെയുള്ളവരെ വിദഗ്ധ ചികിത്സക്കായി മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി. പടം) KL KD Car പൊന്നംകോട് അപകടത്തിൽപെട്ട കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
