Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചേറ്റൂർ ശങ്കരൻ നായർ...

ചേറ്റൂർ ശങ്കരൻ നായർ ആദ്യ ഡോക്യൂമെൻററി പ്രകാശനം

text_fields
bookmark_border
ചേറ്റൂർ ശങ്കരൻ നായർ ആദ്യ ഡോക്യൂമെൻററി പ്രകാശനം
cancel
ചേറ്റൂർ ശങ്കരൻ നായർ ആദ്യ ഡോക്യൂമൻെററി പ്രകാശനം മഹനീയതയുടെ ഓർമ ചിത്രം; ചേറ്റൂർ ശങ്കരൻ നായരുടെ ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു പെരിങ്ങോട്ടുകുറുശ്ശി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യ മലയാളി പ്രസിഡൻറുമായ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത കഥ പറയുന്ന 'മഹനീയതയുടെ ഓർമ ചിത്രം' ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നു. പരുത്തിപ്പുള്ളി എം.എസ് കൺവെൻഷൻ സൻെററിൽ നടന്ന ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ദദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കാടുമൂടിക്കിടക്കുകയാണെന്നും അവിടേക്ക് എത്തിപ്പെടാനുള്ള സുഗമമായ വഴി പോലും ഇല്ലെന്നും സദസ്സിനെ അഭിസംബോധന ചെയ്ത ഡോക്യൂമെന്‍ററി നിർമാതാവ് കെ.പി. രവിശങ്കർ പറഞ്ഞു. ചേറ്റൂർ ശങ്കരൻ നായരുടെ 88ാം ചരമവാർഷിക ദിന ഭാഗമായിട്ടായിരുന്നു പ്രദർശനം. പരുത്തിപ്പുള്ളി കെ.പി. രവിശങ്കർ നിർമിച്ച ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത് ശരത് ഹരിദാസാണ്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. പടം PE- PRY - 1 ഡോക്യൂമെന്‍ററി പ്രദർശനം ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story