Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:29 AM IST Updated On
date_range 25 April 2022 5:29 AM ISTസാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃത്വം നൽകണം -സലീം മമ്പാട്
text_fieldsbookmark_border
സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃത്വം നൽകണം -സലീം മമ്പാട് പാലക്കാട്: സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃത്വം നൽകണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്‍റ് സലീം മമ്പാട്. സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ടി.പി. സാലിഹ് അധ്യക്ഷത വഹിച്ചു. പഠന സെഷനിൽ 'വിശ്വാസവും, മുസ്ലിം ജീവിതവും നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ ശംസീർ ഇബ്രാഹിം സംസാരിച്ചു. ഷാക്കിർ അഹ്മദ്, നൗഷാദ് ഇബ്രാഹിം, നൂറുൽ ഹസൻ, നൗഷാദ് ആലവി, നവാഫ് പത്തിരിപ്പാല, വി.എം. സാദിഖ്, അബ്ദുറഹ്മാൻ ശാന്തിഗിരി, ഫാസിൽ ആലത്തൂർ എന്നിവർ നേതൃത്വം നൽകി. സഫീർ ആലത്തൂർ സ്വാഗതവും ലുഖ്മാൻ എടത്തനാട്ടുകര നന്ദിയും പറഞ്ഞു. p3 solidarity സോളിഡാരിറ്റി ജില്ല കേഡർ ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്‍റ് സലീം മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story