Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:29 AM IST Updated On
date_range 24 April 2022 5:29 AM ISTആരാധനാലയത്തെ അതിക്രമ കേന്ദ്രമാക്കുന്ന നിലപാടിനെ മതമേലധ്യക്ഷർ തള്ളണം -ബി.ജെ.പി
text_fieldsbookmark_border
പാലക്കാട്: ആരാധനാലയത്തെ അതിക്രമത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്ന എസ്.ഡി.പി.ഐ നിലപാടിനെതിരെ മതമേലധ്യക്ഷർ രംഗത്തുവരാത്തത് അത്ഭുതകരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. ആർ.എസ്.എസ് പ്രവർത്തകനായ എ. ശ്രീനിവാസനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തെളിവടക്കം കണ്ടെടുത്തത് ഒരു ആരാധനാലയത്തിൽനിന്നാണ്. കേസിൽ, ഇമാമടക്കം പ്രതിയായിട്ടും അപലപിക്കാൻ പോലും ആരും തയാറാവാത്തത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ വെള്ളപൂശാനാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ ശ്രമമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ് ആരോപിച്ചു. സുബൈർ വധക്കേസിന്‍റെ ആസൂത്രണത്തിൽ കെ. സുരേന്ദ്രന് പങ്കുണ്ടെന്ന് സി.പി.എം വ്യാജ ആരോപണം ഉന്നയിച്ചത് ഈ ഉദ്ദേശ്യത്തോടെയാണ്. സുബൈർ വധത്തിൽ പാർട്ടി സംഘടന സംവിധാനങ്ങൾക്ക് ഒരു പങ്കുമില്ല. സഞ്ജിത് കൊലപാതകത്തിന് പ്രതികാരം ചെയ്യണമെങ്കിൽ ആറുമാസം ബി.ജെ.പിക്ക് കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഹരിദാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story