Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊടുവായൂർ ബൈപാസ്...

കൊടുവായൂർ ബൈപാസ് നിർമാണ നടപടികൾ ഇഴയുന്നു

text_fields
bookmark_border
കൊടുവായൂർ ബൈപാസ് നിർമാണ നടപടികൾ ഇഴയുന്നു
cancel
നടപടികൾ വേഗത്തിലാക്കി നിർമാണം ഉടൻ ആരംഭിക്കുമെന്ന്​ എം.എൽ.എ കൊടുവായൂർ: . നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി 5.1 കിലോമീറ്റർ ബൈപാസ് റോഡ് നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ മൂന്നു​ വർഷം മുമ്പ് ആരംഭിച്ചെങ്കിലും പൂർത്തീകരണത്തിലെത്തിയിട്ടില്ല. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവാത്തതാണ്​ കാരണം. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ ഉൾപ്പെടുന്ന നവക്കോട് മുതൽ എത്തന്നൂർ പാലം വരെയും മാനാംകുളമ്പ് വരെയുമുള്ള 19.48 ഏക്കർ ഭൂമിയാണ്​ ഏറ്റെടുക്കേണ്ടത്. തേങ്കുറുശ്ശി ഒന്ന് വില്ലേജിൽ 24.23 സെന്‍റ്​, പെരുവെമ്പിൽ 1.15 ഏക്കർ, കൊടുവായൂർ ഒന്ന് വില്ലേജിൽ 9.94 ഏക്കർ, കൊടുവായൂർ രണ്ടിൽ ബ്ലോക്ക് ഒന്നിൽ 3.85 ഏക്കർ, ബ്ലോക്ക് രണ്ടിൽ 4.64 ഏക്കർ എന്നിങ്ങനെയാണ്​ ബൈപാസിന്​ ഭൂമി ഏറ്റെടുക്കേണ്ടത്. കൊടുവായൂർ ബൈപാസ് പദ്ധതിക്കായി ആർ.ബി.ഡി.സി.കെ തയാറാക്കിയ പദ്ധതിരേഖ അംഗീകരിച്ച കിഫ്ബി 38.20 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ 2019 ജനുവരിയിൽ സർക്കാർ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ 2020 ജനുവരിയിൽ റവന്യൂ അധികാരികളുമായി സംയുക്ത പരിശോധനയും സാമൂഹികാഘാത പഠനവും നടത്തി. വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക്​ ഭൂമി ഏറ്റെടുക്കലും ടെൻഡർ നടപടികളും പൂർത്തിയാക്കുമെന്ന അറിയിപ്പ്​ ലഭിച്ചതല്ലാതെ പ്രവൃത്തി മുന്നോട്ടുപോയില്ല. ഭൂമി ഏറ്റെടുക്കാൻ 7.8 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചതിനാൽ സ്ഥലം ഏറ്റെടുക്കലിലെ പ്രതിസന്ധി പരിഹരിച്ച് ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബൈപാസ്​ യാഥാർഥ്യമാകാത്തതിനാൽ നിലവി​ലുള്ള റോഡിൽ അപകടവും പതിവാണെന്ന്​ നാട്ടുകാർ പറയുന്നു. എന്നാൽ, ബൈപാസ് റോഡ് നടപടികൾ നിലച്ചിട്ടില്ലെന്നും സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥർ കൊടുവായൂരിൽ എത്തിയതായും കെ. ബാബു എം.എൽ.എ പറഞ്ഞു. നടപടികൾ വേഗത്തിലാക്കി ബൈപാസ് നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. pew - KIgd കൊടുവായൂർ ടൗണിൽ നൊച്ചൂർ പള്ളിക്കടുത്ത് പാലുമായി എത്തിയ ലോറിയും കോഴി കയറ്റിയ ലോറിയും ശനിയാഴ്ച പുലർച്ച കൂട്ടിയിടിച്ചപ്പോൾ. ഡ്രൈവർമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story