Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമേൽപാലത്തിൽ അഞ്ചു...

മേൽപാലത്തിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്​

text_fields
bookmark_border
ആലത്തൂർ: ദേശീയപാതയിലെ എരിമയൂർ മേൽപാലത്തിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ലോറി, ബൈക്ക്, രണ്ടു കാറുകൾ, പിക്അപ് വാൻ എന്നിവയാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബൈക്കിൽ അതേ ദിശയിൽ പിന്നിൽ വന്ന ലോറി ഇടിച്ചതാണ്​ അപകടങ്ങളുടെ തുടക്കം. പിറകിലുണ്ടായിരുന്ന പിക്അപ് വാൻ ലോറിയിൽ തട്ടി ഡിവൈഡർ മറികടന്ന് എതിർദിശയിലേക്കിറങ്ങുകയും അതുവഴി വന്ന കാറിൽ ഇടിക്കുകയും ചെയ്തു. ഇടിയേറ്റ കാറിന്​ പിറകിൽ മറ്റൊരു കാറും ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച തമിഴ്നാട് നാമക്കല്ല് പുതുപാർക്ക് സ്വദേശി കാളിയപ്പന്‍റെ മകൻ രവി (60), ഭാര്യ അംബിക (55), കാറിൽ സഞ്ചരിച്ച പാലക്കാട് കല്ലേപ്പുള്ളി തയ്​പറമ്പ് വീട്ടിൽ ഫ്രാൻസിസിന്‍റെ ഭാര്യ ജോയ്സി (74), മകൻ നിക്സന്‍റെ ഭാര്യ സുനിത (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ ക്രസന്‍റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ആലത്തൂർ പൊലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story