Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:34 AM IST Updated On
date_range 23 April 2022 5:34 AM ISTനെല്ലിയാമ്പതി മേഖലയിൽ എക്സൈസ് നിരീക്ഷണം
text_fieldsbookmark_border
നെല്ലിയാമ്പതി: അനധികൃത മദ്യവിൽപനയുടെ സൂചനകൾ ലഭിച്ചതിനെ തുടർന്ന് എക്സൈസിന്‍റെ നേതൃത്വത്തിൽ ടൂറിസം പോയന്‍റുകളിൽ നിരീക്ഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപംനൽകി. വാഹന പരിശോധനയും നടക്കുന്നുണ്ട്. പോത്തുണ്ടി ചെക്ക്പോസ്റ്റിൽ നെല്ലിയാമ്പതിയിലേക്ക് പോകുന്ന വാഹനങ്ങളിൽ പരിശോധന തുടരുന്നുണ്ട്. രേഖകളില്ലാതെ മദ്യം കടത്തുന്നതായി സംശയം തോന്നിയാൽ വാഹനം പരിശോധിക്കാനാണ് എക്സൈസ് നിർദേശം. പോത്തുണ്ടിയിൽ സംയോജിത ചെക്ക്പോസ്റ്റ് നിലവിൽ വന്നതിനെ തുടർന്ന് എക്സൈസ് അധികൃതരെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നെന്മാറ മേഖലയിലും വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന സൂചനയുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story