Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉത്സവകാലത്ത്​ വരുമാന...

ഉത്സവകാലത്ത്​ വരുമാന നേട്ടവുമായി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
പാലക്കാട്: . ഇത്തവണ വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏപ്രിൽ 13 മുതൽ 17 വരെ കെ.എസ്​.ആർ.ടി.സി അധികസർവിസുകൾ നടത്തിയിരുന്നു. പാലക്കാട് ഡിപ്പോയിൽ മാത്രം അഞ്ചു ദിവസം കൊണ്ട്​ 73,58,138 രൂപയാണ് വരുമാനം ലഭിച്ചത്. വിഷുവിന്റെ തലേദിവസമാണ് കൂടുതൽ വരുമാനം-19,74,978 രൂപ. 13ന് 15,76,025, 15ന് 10,91,192, 16ന് 13,55,131, 17ന് 13,60,812 എന്നിങ്ങനെയായിരുന്നു കളക്​ഷൻ. വടക്കഞ്ചേരി ഡിപ്പോയിൽ 17,43,024, ചിറ്റൂരിൽ 24,18,590, മണ്ണാർക്കാട് 14,06,299 രൂപ എന്നിങ്ങനെയും വരുമാനം ലഭിച്ചു. കോവിഡ്​ പ്രതിസന്ധി​ അയഞ്ഞതോടെ പ്രതിദിന വരുമാനത്തിലും വർധനവുമുണ്ടായതായി അധികൃതർ പറയുന്നു. കോവിഡിനു മുമ്പ് 92 ഷെഡ്യൂൾ ഉണ്ടായിരുന്ന പാലക്കാട്​ ഡിപ്പോയിൽനിന്ന്​ നിലവിൽ 72 ഷെഡ്യൂളാണ് സർവിസ് നടത്തുന്നത്. നിർത്തിയ 20 സർവിസുകൾക്ക്​ പുറമെ പാലക്കാട് നിന്ന്​ കോഴിക്കോട്, ഗുരുവായൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓടിയിരുന്ന എ.സി ലോ ഫ്ലോർ ബസുകളുടെ സർവിസുകളും നിർത്തിയിരിക്കുകയാണ്. നിർത്തിയ സർവിസുകൾ പുനഃസ്ഥാപിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇനിയും വർധിക്കുമെന്നാണ്​ ജീവനക്കാർ പങ്കിടുന്ന പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story