Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടാമ്പി-ഞാങ്ങാട്ടിരി...

പട്ടാമ്പി-ഞാങ്ങാട്ടിരി പാതയിൽ ഗതാഗതം നിരോധിച്ചു

text_fields
bookmark_border
ബുധനാഴ്ച രാത്രി​ എട്ടുമുതൽ ശനിയാഴ്ച രാത്രി​ എട്ടുവരെയാണ്​ നിരോധനം പട്ടാമ്പി: പെരുമ്പിലാവ്-നിലമ്പൂർ പാതയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം. ഞാങ്ങാട്ടിരി ഒടിയൻപടി മുതൽ പട്ടാമ്പി പാലം വരെ ബുധനാഴ്ച രാത്രി എട്ടുമുതൽ ശനിയാഴ്ച രാത്രി എട്ടുവരെ ഗതാഗതം പൂർണമായി നിരോധിച്ചു. പെരുമ്പിലാവ്-പട്ടാമ്പി പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കൂറ്റനാട്, തൃത്താല, വെള്ളിയാങ്കല്ല് മുതുതല വഴിയും പെരുമ്പിലാവ്-പാലക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കൂട്ടുപാത, ചെറുതുരുത്തി, കുളപ്പുള്ളി വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തൃത്താല അസി. എൻജിനീയർ അറിയിച്ചു. നേരത്തേ ഗതാഗത നിരോധനമേർപ്പെടുത്തിയത് പ്രതിഷേധത്തെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story