Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:31 AM IST Updated On
date_range 20 April 2022 5:31 AM ISTവൈക്കോലിന് വില നിർണയം വേണമെന്ന്
text_fieldsbookmark_border
കൊടുവായൂർ: വൈക്കോലിന് വില നിർണയിക്കണമെന്ന് കർഷകർ. വേനൽമഴയുടെ പേരിൽ കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വൈക്കോൽ വാങ്ങാൻ ഏജന്‍റുമാർ ശ്രമിക്കുകയാണെന്നും കർഷകർ പറയുന്നു. വേനൽമഴ ശക്തമാകുന്നതിനിടെ രണ്ടാം വിള കൊയ്ത്തിൽനിന്ന് ലഭിക്കുന്ന വൈക്കോൽ വേഗത്തിൽ വിറ്റുതീർക്കാനുള്ള തിരക്കിലാണ് കർഷകർ. കെട്ടിന് 260 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഏക്കറിന് 14-16 കെട്ടുകൾ വരെ ഉണ്ടാകും. തൃശൂർ, എറണാകുളം ജില്ലകളിലേക്കാണ് കൂടുതലായി വൈക്കോൽ കയറ്റിപ്പോകുന്നത്. ഏജന്‍റുമാർ മുഖേനയാണ് വൈക്കേൽ കയറ്റുന്നത്. ടയർ വാഹനം ഉപയോഗിച്ചാണ് കൂടുതലും കൊയ്ത്തു നടത്തുന്നത്. ചെയിൻ വാഹനത്തെ അപേക്ഷിച്ച് വാടകയിൽ 800 രൂപയോളം കുറവ് ലഭിക്കുന്നതും കൂടുതൽ വൈക്കോൽ ലഭിക്കുമെന്നതും പ്രത്യേകതയാണ്. കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചതിനാൽ ഒന്നാം വിളക്ക് നെല്ലും വൈക്കോലും കാര്യമായി ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story