Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:31 AM IST Updated On
date_range 20 April 2022 5:31 AM ISTജില്ലതല പരിശീലന ക്യാമ്പ്
text_fieldsbookmark_border
മങ്കര: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ജില്ല ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ മങ്കര ഗ്രാമപഞ്ചായത്തിൽ നടന്ന ജില്ലതല ഏകദിന പരിശീലന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ബാലഗോപാൽ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത് സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, എൽ.എസ്.ജി അസി. എൻജിനീയർമാർ, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനീയർമാർ, ഇറിഗേഷൻ അസി. എൻജിനീയർമാർ എന്നിവരടങ്ങുന്ന 300 പേർ ക്യാമ്പിൽ പങ്കെടുത്തു. ചിത്രം. PEW PTPL 1 മങ്കരയിൽ ജില്ല ശുചിത്വ മിഷൻ സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
