Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:30 AM IST Updated On
date_range 20 April 2022 5:30 AM ISTചെറുനാരങ്ങയുടെ വില ഉയർന്നുതന്നെ
text_fieldsbookmark_border
കോങ്ങാട്: ചെറുനാരങ്ങക്ക് ഡിമാൻഡ് കൂടിയതോടെ വിലയും വർധിച്ചു. വേനൽ സീസണും റമദാൻ വ്രതാനുഷ്ഠാന നാളുകളും ഒന്നിച്ച് വന്നതോടെയാണ് ആവശ്യകത കൂടിയത്. ഒന്നരമാസം മുമ്പ് വരെ ചെറുനാരങ്ങ കിലോഗ്രാമിന്ന് 100 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ 180 മുതൽ 200 രൂപ വരെയാണ് ഒരു കിലോ വില. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും വേനൽക്കാലത്താണ് ചെറുനാരങ്ങക്ക് ആവശ്യക്കാർ കുടുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമാണ് കച്ചവട ആവശ്യത്തിനുള്ള ചെറുനാരങ്ങ കൊണ്ടുവരുന്നത്. നാട്ടിൻപുറങ്ങളിലെ ചെറുകിട അച്ചാർ നിർമാണ യൂനിറ്റുകളും ചെറുനാരങ്ങ പുറമെനിന്ന് വാങ്ങാൻ നിർബന്ധിതരാണ്. ശീതളപാനീയ വിപണിക്കും ഭക്ഷണപദാർഥങ്ങളുടെ ചേരുവക്കും ചെറുനാരങ്ങ ആവശ്യമാണ്. ആവശ്യത്തിന് വിപണിയിലെത്തുന്നില്ല. ഇത് തന്നെയാണ് വില കൂടാനും നിമിത്തമായത്. മുന്തിയ വില കാരണം കൂടുതൽ അളവിൽ വിൽപനക്ക് കൊണ്ടുവരുന്നതും വ്യാപാരികൾ നിർത്തി. കൂടിയ വിലയ്ക്ക് കൂടുതൽ അളവിൽ വാങ്ങാൻ ഉപഭോക്താക്കളും തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story