Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ നഗരത്തിൽ...

പാലക്കാട്​ നഗരത്തിൽ കനത്ത സുരക്ഷ

text_fields
bookmark_border
പാലക്കാട്: 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട്​ നഗരത്തിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത്​ സുരക്ഷ ശക്തമാക്കി. മതവിദ്വേഷ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാനനില തടസ്സപ്പെടാനുമുള്ള സാധ്യത മുന്നില്‍കണ്ട് നടപ്പാക്കിയ നിരോധനാജ്ഞ കൂടാതെ തിങ്കളാഴ്ച മുതൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തി. സ്ത്രീകൾ, കുട്ടികൾ ഒഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളുടെ പിറകിലിരിക്കുന്നതിലാണ്​ നിരോധനം. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്കുള്ള നിര്‍ദേശം. നഗരത്തിലേക്കുള്ള വഴികളിൽ ബാരിക്കേഡ് സ്ഥാപിച്ച് ടൗണിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ വിവരശേഖര‍ണവും ആരംഭിച്ചു. മൂന്ന്​ കമ്പനി ആംഡ് പൊലീസ് സേനയെ നഗരത്തിൽ വിന്യസിച്ചു. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കി. തമിഴ്‌നാട് സായുധ പൊലീസിനെയും സുരക്ഷചുമതലകള്‍ ഏൽപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്‍റെ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്‍റെ മൂന്ന്​ കമ്പനിയും സ്‌പെഷല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരുമാണ് തമിഴ്നാട്ടില്‍നിന്ന്​ വന്നത്. ഇവര്‍ വാഹന- ലോഡ്​ജ്​ പരിശോധന എന്നീ കാര്യങ്ങളില്‍ കേരള പൊലീസിനെ സഹായിക്കും. നഗരത്തിൽ മാത്രം 1500ഓളം പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ്​ പരിസരം, പ്രധാന ജങ്​ഷനുകൾ തുടങ്ങിയ തിരക്കുള്ള മേഖലയിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തി. PKG POLICE പാലക്കാട്​ നഗരത്തിലെ ചിറ്റൂർ റോഡി​ൽ പൊലീസ്​ ബാരിക്കേഡ്​ വെച്ച്​ യാത്രക്കാരെ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story