Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:34 AM IST Updated On
date_range 18 April 2022 5:34 AM ISTസപ്ലൈകോ നെല്ല് സംഭരണം ഇഴയുന്നു
text_fieldsbookmark_border
പാലക്കാട്: ജില്ലയിൽ സപ്ലൈകോ നെല്ല് സംഭരണം ഊർജിതമെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും കർഷകരുടെ വീടുകളിൽ നെല്ല് കെട്ടിക്കിടക്കുന്നു. സപ്ലൈകോ-കൃഷിവകുപ്പ് പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും മില്ലുടമകളുടെ ഏജൻറുമാരിൽ ജീവനക്കാർക്ക് നിയന്ത്രണമില്ലാത്തതുമാണ് സംഭരണം താളം തെറ്റാൻ കാരണം. കൊയ്തെടുത്ത നെല്ല് മില്ലുകളിൽ എത്തിക്കേണ്ടത് മില്ലുടമകളുടെ ഉത്തരവാദിത്തമാണ്. വാഹനം ലഭ്യമല്ലെന്ന് പറഞ്ഞ് സംഭരണം നീട്ടുകയാണ്. വാഹനങ്ങളിൽ അമിത ഭാരം കയറ്റാൻ നിർബന്ധിക്കുന്നതായി ലോറിയുടമകൾക്ക് പരാതിയുണ്ട്. 1.80 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ ഇതുവരെ സംഭരിച്ചത്. ഇതിൽ 1.30 ലക്ഷം ടൺ ഒന്നാം വിളയ്ക്ക് സംഭരിച്ചതാണ്. ഏകദേശം 50,000 മെട്രിക് ടൺ നെല്ലുമാത്രമാണ് രണ്ടാം വിളയിൽ സപ്ലൈകോ ഇതുവരെ സംഭരിച്ചത്. രണ്ടാം വിളയ്ക്ക് മുൻവർഷങ്ങളിൽ സപ്ലൈകോ ജില്ലയിൽനിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണിലധികം സംഭരിക്കാറുണ്ട്. ജില്ലയിൽ മാർച്ചിൽ രണ്ടാം വിള പൂർണമായും കൊയ്തു കഴിഞ്ഞു. പലയിടത്തും ഒരു മാസത്തിലേറെയായി നെല്ല് കിടക്കുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ഒന്നാം വിള ഇറക്കുന്നതിനുള്ള മുന്നൊരുക്കം ആരംഭിക്കാറായിട്ടും രണ്ടാം വിളയ്ക്ക് കൊയ്തെടുത്ത നെല്ല് പലയിടത്തും കെട്ടികിടക്കുകയാണ്. പണമില്ലാതെ എങ്ങനെ ഒന്നാം വിളയിറക്കുമെന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story