Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിണറുകളിലെ ഇന്ധനം; ...

കിണറുകളിലെ ഇന്ധനം; പരിശോധന നടത്താൻ ധാരണ

text_fields
bookmark_border
കിണറുകളിലെ ഇന്ധനം; പരിശോധന നടത്താൻ ധാരണ ഒരുകിണർ താൽക്കാലികമായി മൂടി കൂറ്റനാട്: ഇന്ധന സാന്നിധ്യം കണ്ടെത്താൻ സംയുക്ത പരിശോധന നടത്താൻ ധാരണ. നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് കൂറ്റനാട് പരിസരത്തെ കിണറുകളിലാണ് ഇന്ധന സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന്​ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനായി സ്പീക്കറുടെ നേതൃത്വത്തിലാണ്​ യോഗം വിളിച്ചത്​. വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശവാസികളും പൊതു പ്രവർത്തകരും യോഗത്തില്‍ പങ്കെടുത്തു. മലിനീകരണ നിയന്ത്രണ ബോർഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭൂഗർഭ ജല അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രദേശവാസികളുടെ അഭിപ്രായങ്ങളും വർഷങ്ങളായി നേരിടുന്ന പ്രയാസങ്ങളും യോഗത്തിൽ ചർച്ചകൾക്ക് വിധേയമായി. ജില്ല കലക്ടർ ഉൾപ്പെടെയുള്ളവരും വിദഗ്​ധരെയും ഉൾക്കൊള്ളിച്ച് വിദഗ്​ധ സമിതി രൂപവത്കരിക്കാൻ യോഗത്തിൽ തീരുമാനമായി. 25 വർഷത്തോളമായി പ്രദേശത്തുള്ളവർ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ശാശ്വത പ്രശ്ന പരിഹാരത്തിനാണ് പഠനം നടത്തുന്നതെന്നും സ്പീക്കർ പറഞ്ഞു. ഭൂഗർഭ ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധനയിൽ പങ്കാളികളാകും. രണ്ടാഴ്ചക്കകം റിപ്പോർട്ട് വന്നതിനുശേഷം അവശ്യമായ തുടർനടപടികൾ ഉണ്ടാകുമെന്നും സ്പീക്കർ ഉറപ്പ് നൽകി. യോഗാനന്തരം ഐ.ഒ.സി എൻജിനീയർമാർ, ഭൂഗർഭ ജല അതോറിറ്റി എന്നിവർക്കൊപ്പം സ്പീക്കർ പ്രശ്ന ബാധിത പ്രദേശങ്ങളിലെ കിണറുകൾ പരിശോധിച്ചു. പരിശോധനാനന്തരം ഇന്ധന സാന്നിധ്യം കൂടുതലായി കണ്ട ഒരുകിണർ സ്പീക്കറുടെ നിർദേശപ്രകാരം അഗ്​നിരക്ഷ ​സേന വിഭാഗം താൽക്കാലികമായി മൂടി. പരിശോധന സംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റജീന, ബ്ലോക്ക്​ പഞ്ചായത്ത് അംഗങ്ങളായ പ്രിയ, പഞ്ചായത്ത് പ്രസിഡന്‍റ്​ ബാലചന്ദ്രൻ, വാർഡ് മെംബർ ഇന്ദിര എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story