Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:34 AM IST Updated On
date_range 15 April 2022 5:34 AM ISTകോടതികൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം
text_fieldsbookmark_border
പാലക്കാട്: സംസ്ഥാനത്ത് ഏഴ് കുടുംബകോടതികളിലായി 147 വിവിധ തസ്തികകൾ സൃഷ്ടിച്ചതിൽ എൻ.ജി.ഒ യൂനിയൻ ആഹ്ലാദം പ്രകടിപ്പിച്ച് കോടതികൾക്കു മുന്നിൽ പ്രകടനം നടത്തി. ജില്ല കോടതിക്ക് മുന്നിൽ നടത്തിയ പ്രകടനം യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. മഹേഷ് ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ സെക്രട്ടറി എ.കെ. മുരുകദാസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് വി. ഉണ്ണികൃഷ്ണൻ, ജില്ല ജോയൻറ് സെക്രട്ടറി ബി. രാജേഷ് എന്നിവർ സംസാരിച്ചു. യൂനിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ പ്രസിഡൻറ് പി.കെ. രാമദാസ് സ്വാഗതവും ഫോർട്ട് ഏരിയ പ്രസിഡൻറ് സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story