Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്​.ഇ.ബി...

കെ.എസ്​.ഇ.ബി ഹിതപരിശോധന: യു.ഡി.എഫ്. സംഘടനകൾ ഒരുമിച്ച് മത്സരിക്കും

text_fields
bookmark_border
പാലക്കാട്: ഏപ്രിൽ 28ന് നടക്കുന്ന കെ.എസ്​.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ്​ കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി), കെ.എസ്​.ഇ.ബി എംപ്ലോയീസ്​ ഓർഗനൈസേഷൻ (എസ്​.ടി.യു) തുടങ്ങിയ യു.ഡി.എഫ് അനുകൂല സംഘടനകൾ യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ്​ ഫ്രണ്ട് (യു.ഡി.ഇ.ഇ.എഫ്) എന്ന പേരിൽ മുന്നണിയായി മത്സരിക്കും. ഹിതപരിശോധന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ ചേർന്ന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ്​ കോൺഫെഡറേഷൻ ജില്ല കമ്മിറ്റി യോഗം കെ.പി.സി.സി. സെക്രട്ടറി പി.ജെ. പൗലോസ്​ ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ്​ പ്രസിഡന്‍റ്​ കെ. ഷൺമുഖൻ, സെക്രട്ടറി ഷമീം നാട്യമംഗലം, മറ്റു ഭാരവാഹികളായ കെ.കെ. സുരേന്ദ്രൻ, കെ. കാജ, എസ്​. സേവ്യർ, എം. ഗോപകുമാർ, കെ. അഷ്റഫ്, സി. രവീന്ദ്രൻ, എസ്​. ശിവപ്രകാശ്, പി.പി. വിജയകുമാർ, കെ.പി. രാമകൃഷ്ണൻ, ടി.എം. നാസർ, ആറുമുഖൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story