Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:33 AM IST Updated On
date_range 14 April 2022 5:33 AM ISTവിഷു വിപണിയിൽ താരമായി ഉത്തരേന്ത്യൻ ശിൽപങ്ങൾ
text_fieldsbookmark_border
കോട്ടായി: തുടരുന്ന വേനൽമഴ കച്ചവടത്തെ മന്ദഗതിയിലാക്കുമ്പോഴും കോട്ടായി അയ്യംകുളത്ത് വഴിയരികിൽ വിൽക്കാൻ വെച്ച ശിൽപങ്ങൾക്ക് ആവശ്യക്കാരേറെയാണ്. രാജസ്ഥാനിലെ 16 കുടുംബങ്ങളാണ് മാസങ്ങളായി ഇവിടെ ടെന്‍റ് നിർമിച്ച് താമസിച്ച് ശിൽപങ്ങൾ വിപണനം ചെയ്യുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് വർണക്കൂട്ടുകളാൽ നിർമിച്ചെടുത്ത ദേവീദേവൻമാരുടെയും ആരാധനാമൂർത്തികളുടെയും ശിൽപങ്ങളാണ് ചൂടപ്പം പോലെ വിൽക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറ് മുതൽ അയ്യംകുളത്തെ പ്രധാന പാതയോരത്ത് നിരത്തി വെച്ചാണ് കച്ചവടം. വൈകീട്ട് ഏഴുവരെ കച്ചവടം നീളും. വിഷു സീസൺ കഴിയുന്നതോടെയാണ് കുടുംബങ്ങൾ മടങ്ങുക. രാജസ്ഥാനിൽ നിന്നെത്തുന്ന 16 കുടുംബങ്ങൾ പതിറ്റാണ്ടുകളായി വേനൽ കാലത്ത് അയ്യംകുളത്ത് എത്തി കച്ചവടം നടത്താറുണ്ട്. ചാറ്റൽ മഴയും കോവിഡ് പ്രതിസന്ധിയും എല്ലാം ഉലച്ചിട്ടും ഉത്തരേന്ത്യൻ കുടുംബങ്ങളുടെ ശിൽപ വിപണിയെ മാത്രം കാര്യമായി ബാധിച്ചിട്ടില്ല. അയ്യംകുളത്തെ കച്ചവടത്തിന് പുറമെ ജില്ലക്കകത്തും എറണാകുളം, കൊല്ലം, തൃശൂർ തുടങ്ങിയ പല പ്രദേശങ്ങളിലും ഇവർ കച്ചവടം നടത്താറുണ്ട്. പടം PE- PRY - 2 കോട്ടായി അയ്യംകുളത്ത് രാജസ്ഥാനീ കുടുംബങ്ങൾ വിൽപനക്കായി നിരത്തിയ ശിൽപങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
