Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:38 AM IST Updated On
date_range 13 April 2022 5:38 AM ISTകാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ ഭീമനാട് ചക്കിങ്ങൽ വീട്ടിൽ ചിന്നന്‍റെ മകൻ പ്രവീൺ കുമാർ (22), സുഹൃത്തും അയൽവാസിയുമായ പുത്തൻപുര വീട്ടിൽ മണികണ്ഠന്‍റെ മകൻ സനോജ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാത കുന്തിപ്പുഴയിലാണ് അപകടം. ചങ്ങലീരി ഒന്നാം മൈലിൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന പ്രവീൺ കുമാറിനെ കൊണ്ടുവിടാൻ പോവുന്നതിനിടെയാണ് അപകടം. കാർ പെട്ടെന്ന് വലത്തോട്ട് തിരിച്ചതാണ് അപകട കാരണമായി പറയുന്നത്. പരിക്കേറ്റ ഇരുവരെയും വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story