Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ നിസ്സഹകരണം; എഫ്.സി.ഐയിൽ ഭക്ഷ്യധാന്യ വിതരണം മുടങ്ങി

text_fields
bookmark_border
പാലക്കാട്: കയറ്റിറക്ക് തൊഴിലാളികളുടെയും ഒരുവിഭാഗം ട്രക്ക് ഡ്രൈവർമാരുടെയും നിസ്സഹകരണത്തെ തുടർന്ന് ഒലവക്കോട് എഫ്.സി.ഐയിൽ ഭക്ഷ്യധാന്യ വിതരണം തടസ്സപ്പെട്ടു. 65 ലോഡ് ധാന്യമാണ് ചൊവ്വാഴ്ച ഇവിടെനിന്ന്​ ജില്ലയിലെ വിവിധ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് പോകേണ്ടിയിരുന്നത്. തർക്കത്തെ തുടർന്ന് പത്തിൽ താഴെ ലോഡ് മാത്രമാണ് പോയത്. തൊഴിലാളി തർക്കം കാരണം മാർച്ചിലെ 100 ലോഡ് ധാന്യങ്ങൾ ഇതുവരെ എഫ്.സി.ഐയിൽനിന്ന്​ വിട്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച കൂടി വിട്ടെടുപ്പ് നടന്നില്ലെങ്കിൽ വിഷു, ഈസ്റ്റർ അവധി കഴിഞ്ഞ് മാത്രമേ വിതരണം നടത്താനാവൂ. നിലവിൽ ജില്ലയിലെ പല റേഷൻകടകളും കാലിയാണ്​. പാലക്കാട് താലൂക്കിൽ റേഷൻ വിതരണം മുടങ്ങി വിഷു, ഈസ്റ്റർ പ്രമാണിച്ച് റേഷൻ വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി പാലക്കാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാലക്കാട്‌ താലൂക്കിൽ റേഷൻ വിതരണം മുടങ്ങി. വാതിൽപ്പടി വിതരണം നടത്തുന്ന പുതിയ കരാറുകാരൻ എഗ്രിമെന്റ് വെക്കാൻ വൈകിയതാണ് സാധനങ്ങൾ സമയത്തിന്​ റേഷൻ കടയിലെത്താതിരിക്കാൻ​ കാരണമെന്ന് റേഷൻ വ്യാപാരി സംയുക്തസമിതി കുറ്റപ്പെടുത്തി. പുതിയ കാരാറുകാരനെ ചുമതലപ്പെടുത്തുന്നതുവരെ നിലവിലെ കരാറുകാരനെക്കൊണ്ട് വിതരണം ചെയ്യിക്കാൻ സപ്ലൈകോ അധികൃതർ തയാറായില്ല. ഈ പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് മാർച്ച്‌ അവസാനം അഡ്വാൻസ് അരിയും കടകളിൽ എത്തിച്ചില്ല. വിഷുവിനും ഈസ്റ്ററിനും റേഷൻ വാങ്ങാനെത്തുന്ന കാർഡുടമകൾ വെറും കൈയോടെ മടങ്ങുകയാണ്. പച്ചരി കൂടുതലായി ഈ മാസവും വിതരണം ചെയ്യുന്നത്​ കാർഡുടമകളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. റേഷൻ വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story