Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമങ്കര പഞ്ചായത്തിലെ...

മങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് കരാർ ജീവനക്കാർക്ക് തുടരാൻ അനുമതി

text_fields
bookmark_border
മങ്കര: മങ്കരയിൽ കരാർ തൊഴിലുറപ്പ് ജീവനക്കാരെ പുനർ നിയമിക്കേണ്ടെന്ന്​ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തതിനിടെ കാലാവധി നീട്ടി സംസ്ഥാന മിഷൻ ഡയറക്ടറുടെ ഉത്തരവ്​. കരാർ തൊഴിലാളികളുടെ സേവന കാലാവധി സർക്കാർ നീട്ടിയ സാഹചര്യത്തിൽ കരാർ ജീവനക്കാരുടെ സേവനം മതിയാക്കാനാവില്ലെന്ന് മിഷൻ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. കരാർ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതിന് മുമ്പ്​ വിഷയത്തിൽ ഗ്രാമവികസന കമീഷണറുടെ മുൻകൂർ അനുമതി തേടേണ്ടതാണന്നും ഉത്തരവിൽ പറയുന്നു കഴിഞ്ഞ ആഴ്ച ചേർന്ന ഭരണസമിതി യോഗമാണ് കരാർ ജീവനക്കാരെ പുനർ നിയമിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ജീവനക്കാരുടെ പേരിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗ തീരുമാനമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. സംഭവത്തിൽ പഞ്ചായത്ത് മേലധികാരികൾക്ക് കത്തെഴുതിയിരുന്നു. തുടർന്നാണ് മിഷൻ ഡയറക്ടറുടെ ഉത്തരവ്. ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഗ്രാമ വികസന കമീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ജോയന്റ് പ്രോഗ്രാം കോ ഓഡിനേറ്ററോട് മിഷൻ ഡയറക്ടർ ആവശ്യപെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story