Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTസ്വകാര്യ ഇ -സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം തോന്നുംപടി
text_fieldsbookmark_border
സ്വകാര്യ ഇ-സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം തോന്നുംപടി പാലക്കാട്: ജില്ലയിലെ സ്വകാര്യ ഇ-സേവന കേന്ദ്രങ്ങൾക്കെതിരെ പരാതി വ്യാപകമാകുന്നു. ചില ഓൺലൈൻ കേന്ദ്രങ്ങളിൽ സമർപ്പിക്കുന്ന രേഖകൾ ദുരുപയോഗം ചെയ്യുന്നതായും സേവനങ്ങൾക്ക് അമിത നിരക്ക് വാങ്ങുന്നതായുമാണ് പരാതി. കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായി മാറ്റിയതോടെയാണ് ഇ-സേവന കേന്ദ്രങ്ങൾ ഗണ്യമായി വർധിച്ചത്. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കാരണം ഇവയോട് സമാനമായ ബോർഡും ലോഗോയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ എത്തുന്നവരാണ് പലപ്പോഴും ചൂഷണത്തിനിരയാകുന്നത്. കോമൺ സർവിസ് കേന്ദ്രങ്ങളുടെ മറവിലാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം. സ്വകാര്യ അക്ഷയ കേന്ദ്രങ്ങൾക്ക് അനുമതി നൽകരുതെന്ന ഐ.ടി മിഷന്‍റെയും സർക്കാറിന്‍റെയും നിർദേശം നിലനിൽക്കെയാണ് ഇത്തരം കേന്ദ്രങ്ങൾ പെരുകുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ നിലവിൽ വിവിധ സേവനങ്ങളും അവക്ക് ഈടാക്കുന്ന നിരക്കും പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്. സ്വകാര്യ മേഖലയിലും ഇത് പ്രദർശിപ്പിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. ഓരോ പഞ്ചായത്തിലും ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് മുതൽ നാല് വരെ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story