Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓടുന്ന ബസിൽനിന്ന്​...

ഓടുന്ന ബസിൽനിന്ന്​ തെറിച്ചുവീണ്​ വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
ഓടുന്ന ബസിൽനിന്ന്​ തെറിച്ചുവീണ്​ വിദ്യാർഥിനിക്ക് പരിക്ക്
cancel
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന്​ തെറിച്ചു​വീണ് വിദ്യാർഥിനിക്ക്​ പരിക്ക്​. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിനി മാജിത തസ്നീം (15) ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ കുന്തിപ്പുഴ പാലത്തിന്​ സമീപമായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് മുണ്ടക്കണ്ണിയിലെ മാതാവിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന എമിറേറ്റ്സ് ബസിന്‍റെ മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടതു കൈക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു. വിദ്യാർഥിനിയെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോട്ടോ pew mnrkd 1 pew mnrkd 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story