Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹയർ സെക്കൻഡറി അധ്യാപക...

ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന്​ സ്​റ്റേ

text_fields
bookmark_border
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ നടപടികൾ കേരള അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ സ്​റ്റേ ചെയ്​തു. ആറ്​ ഇംഗ്ലീഷ്​ അധ്യാപകർ ഫയൽ ചെയ്​ത ഹരജിയിലാണ്​ ചെയർമാൻ ജസ്​റ്റിസ്​ സി.കെ. അബ്​ദുൽ റഹീമി​ന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചി​ന്‍റെ നടപടി. കരട്​ പട്ടിക പ്രസിദ്ധീകരിച്ച ട്രാൻസ്​ഫർ നടപടികളിലെ അപാകത ചൂണ്ടിക്കാട്ടി​ അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു​. സ്ഥലംമാറ്റ മാനദണ്ഡം ലംഘിച്ചെന്ന്​ ആരോപിച്ചാണ്​​ തിരുവനന്തപുരം ഹോം സ്​റ്റേഷനായി ട്രാൻസ്​ഫറിന്​ അപേക്ഷിച്ച അധ്യാപകർ ഹരജി ഫയൽ ചെയ്​തത്​. തിരുവനന്തപുരത്ത്​ ട്രാൻസ്​ഫറിന്​ 34 ഒഴിവുകൾ റിപ്പോർട്ട്​ ചെയ്​തിട്ടും ഇതിൽ നാലെണ്ണം മാത്രമാണ്​ ഹോം സ്​റ്റേഷൻ അപേക്ഷകർക്ക്​ നീക്കിവെച്ചത്​. 26 എണ്ണം അനുകമ്പാർഹ സാഹചര്യം, മുൻഗണന വിഭാഗങ്ങൾക്ക്​ നീക്കിവെച്ചാണ്​ കരട്​ പട്ടിക പ്രസിദ്ധീകരിച്ചത്​. ഇതുൾപ്പെടെയുള്ളവ ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story