Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശിശുക്ഷേമ സമിതി: നാല്​...

ശിശുക്ഷേമ സമിതി: നാല്​ ജില്ലകളിലേക്ക്​ യോഗ്യരായവരെ കണ്ടെത്തിയില്ല

text_fields
bookmark_border
വീണ്ടും അപേക്ഷ ക്ഷണിച്ചു മലപ്പുറം: ശിശുക്ഷേമ സമിതി (ചൈൽഡ്​ വെൽഫെയർ കമ്മിറ്റി) രൂപവത്​കരിക്കാൻ​ ശിശുസംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരെ കണ്ടെത്താൻ കഴിയാത്തതിനാൽ നാല്​ ജില്ലകളിലേക്ക്​ വീണ്ടും അപേക്ഷ ക്ഷണിച്ച്​ വനിത-ശിശു വികസന വകുപ്പ്​. കാസർകോട്​, വയനാട്​, മലപ്പുറം, ആലപ്പു​ഴ ജില്ലകളിലാണ്​ യോഗ്യരെ കണ്ടെത്താത്തതിനെതുടർന്ന്​ വീണ്ടും അഭിമുഖത്തിന്​ വിജ്ഞാപനം ഇറക്കിയത്​. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒരു ചെയർപേഴ്​സനും നാലംഗങ്ങളും ഉൾ​പ്പെടെ അഞ്ചുപേരാണ്​ വേണ്ടത്​. അഞ്ചിൽ ഒരാൾ വനിതയും ഒരാൾ കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വൈദഗ്​ധ്യമുള്ള ആളുമാകണം. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളിൽനിന്ന്​ ഒരാളെ ചെയർപേഴ്​സൻ പദവിയിലേക്ക്​ പരിഗണിക്കും. സോഷ്യോളജി, സൈക്കോളജി, വിദ്യാഭ്യാസം തുടങ്ങിയ ഏതെങ്കിലും ഒരുവിഷയത്തിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ ആരോഗ്യം, നിയമം, ശിശുവികസനം എന്നിവയിൽ ബിരുദവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പരിചയവുമാണ്​ യോഗ്യത. മൂന്നുവർഷത്തേക്കാണ്​ നിയമനം. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാർച്ച്​ 31ഓടെ അവസാനിച്ചിരുന്നു. ശിശുക്ഷേമ പ്രവർത്തനങ്ങളിൽ പരിചയമില്ലാ​ത്താ​വരെ നിയമിച്ചത്​ മൂലം കഴിഞ്ഞ സമിതി പല വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. വാളയാർ കേസിലെ പ്രതികൾക്കു​വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ തന്നെ ഹാജരായത്​ നാണക്കേടുണ്ടാക്കിയിരുന്നു. വ്യത്യസ്​ത മേഖലയിൽനിന്ന്​ ശിശുസംരക്ഷണ മേഖലയിൽ പരിചയമുള്ളവരെ നിയമിക്കണമെന്ന​ ചട്ടം നിലവിലിരിക്കെ നിയമമേഖലയിൽനിന്നുള്ളവരെയാണ്​ കൂടുതലും നിയമിച്ചിരുന്നത്​. വനിത ശിശുവികസന ഡയറക്​ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ കോഴിക്കോട്ട്​ വെച്ചായിരുന്നു മലപ്പുറം, വയനാട്​, കോഴിക്കോട്​, തൃശൂർ, കാസർകോട്​ ജില്ലകളിലേക്ക്​ അഭിമുഖം നടത്തിയത്​. 25ഓളം പേരാണ്​ എത്തിയിരുന്നത്​. യോഗ്യരായവരെ ക​ണ്ടെത്താത്തതിനെ തുടർന്ന്​ മണിക്കൂറുകൾക്കുള്ളിലാണ്​ പുതിയ അപേക്ഷക്ക്​ വിജ്ഞാപനം ഇറക്കിയത്​. മറ്റ്​ ജില്ലകളിൽ അഭിമുഖം മാർച്ച്​ അവസാ​നത്തോടെ കഴിഞ്ഞിരുന്നു. ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും വെൽഫെയർ കമ്മിറ്റി നിലവിൽ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ​കെ.എം.എം. അസ്​ലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story