Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:40 AM IST Updated On
date_range 9 April 2022 5:40 AM ISTഷട്ടറുകൾ സ്ഥാപിച്ചു; അകവണ്ട തടയണ ജല സമൃദ്ധം
text_fieldsbookmark_border
ഷട്ടറുകൾ സ്ഥാപിച്ചു; അകവണ്ട തടയണ ജല സമൃദ്ധം ഒറ്റപ്പാലം: നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ വേങ്ങശ്ശേരി അകവണ്ടയിലെ തടയണ ജലസമൃദ്ധം. ഷട്ടറുകൾ സ്ഥാപിച്ചതോടെയാണ് ജലസംഭരണം സാധ്യമായത്. ബുധനാഴ്ചയാണ് ഫൈബർ നിർമിത ഷട്ടറുകൾ സ്ഥാപിച്ചത്. തടയണയുടെ ആദ്യഘട്ട പ്രവൃത്തികൾക്കായി 60 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. തോടിന്‍റെ ഇരുവശങ്ങളിലുമായി 130 മീറ്റർ പാർശ്വഭിത്തി നിർമാണവും പൂർത്തിയായി. നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ മഴക്കാലമെത്തി തോട്ടിൽ വെള്ളമുയർന്നതിനെ തുടർന്ന് നിർമാണം നിർത്തിവെച്ചിരുന്നു. തുടർന്ന് ഫെബ്രുവരിയിലാണ് നിർമാണം പുനരാരംഭിച്ചത്. ഒന്നര മീറ്റർ ആഴത്തിലാണ് തടയണ നിർമിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ജോലികൾക്ക് 1.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അമ്പലപ്പാറ പഞ്ചായത്തിൽ വേങ്ങശ്ശേരി ഉൾപ്പെടെ അഞ്ചിലേറെ വാർഡുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ പദ്ധതിക്കാവും. പമ്പ് ഹൗസ്, ജലശുദ്ധീകരണ സംവിധാനം, ലിഫ്റ്റ് ഇറിഗേഷൻ, പുതിയ മോട്ടോർ സ്ഥാപിക്കൽ, പച്ചകൃഷി, പുഞ്ച കൃഷികൾ തുടങ്ങിയവ രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുന്നത്. തടയണ ലക്ഷ്യത്തിലെത്തുന്നതോടെ മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിൽ ജലസംഭരണം സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ആയിരത്തിലേറെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തടയണ പൂർത്തിയാകുന്നതോടെ ഇരട്ടിയിലധികം കുടുംബങ്ങൾക്ക് ഇതിനെ ആശ്രയിക്കാനാകും. തിങ്കളാഴ്ച തടയണയുടെ ഉദ്‌ഘാടനം നടത്താനാണ് ധാരണയായിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്‍മി പറഞ്ഞു. pew_otp_ 1 വേങ്ങശ്ശേരിയിലെ അകവണ്ട തോടിന് കുറുകെ നിർമിച്ച തടയണയിൽ ഷട്ടറുകൾ സ്ഥാപിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
