Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:28 AM IST Updated On
date_range 9 April 2022 5:28 AM ISTവൃതശുദ്ധിയുടെ ആദ്യ വെള്ളി; ഭക്തിസാന്ദ്രമായി പള്ളികൾ
text_fieldsbookmark_border
വ്രതശുദ്ധിയുടെ ആദ്യവെള്ളി; ഭക്തിസാന്ദ്രമായി പള്ളികൾ പാലക്കാട്: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി വിശ്വാസികൾ ഒഴുകിയെത്തിയതോടെ പള്ളികൾ നിറഞ്ഞുകവിഞ്ഞു. പള്ളിയുടെ അകത്തളങ്ങൾ നിറഞ്ഞതോടെ വരാന്തകളിലേക്കും മുറ്റത്തേക്കും നമസ്‌കരിക്കുന്നവരുടെ നിര നീണ്ടു. ഖുതുബ തുടങ്ങുന്നതിന് മുമ്പുതന്നെ മിക്ക പള്ളികളും നിറഞ്ഞിരുന്നു. കോവിഡ് ഭീതിയിൽ തിരക്കൊഴിഞ്ഞിരുന്ന പള്ളികൾ റമദാനായതോടെയാണ് സജീവമായത്. വിശ്വാസികൾ ഏറെയും ഇന്നലെ നേരത്തേതന്നെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി. റമദാന്‍റെ പുണ്യം പരമാവധി വാരികൂട്ടാനും സ്വർഗാവകാശികളാവാനും ദാനധർമങ്ങൾ വ്യാപിപ്പിക്കാനും ഇമാമുമാർ ആഹ്വാനം ചെയ്തു. പുണ്യമാസത്തിന്‍റെ വിശുദ്ധി ഇനിയുള്ള ദിനരാത്രങ്ങളിലും ജീവിതത്തിലുടനീളവും കാത്തുസൂക്ഷിക്കാനും ഖുത്തുബയിൽ ആവശ്യപ്പെട്ടു. നമസ്കാരം കഴിഞ്ഞും വിശ്വാസികളിൽ നല്ലൊരു പങ്കും ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകി. ചിത്രം - PEW PT PL 4 മണ്ണൂർ കൊട്ടക്കുന്ന് പള്ളിയിൽ ജുമാ നമസ്കാരത്തിനെത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
