Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജെല്ലിപ്പാറ ജനവാസ...

ജെല്ലിപ്പാറ ജനവാസ കേന്ദ്രത്തിലും കടുവ

text_fields
bookmark_border
അഗളി: അട്ടപ്പാടി കുറുക്കൻകുണ്ട് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെട്ട കടുവ ജെല്ലിപ്പാറയിലെ പ്രധാന ജനവാസ കേന്ദ്രത്തിലും എത്തി. ചൊവ്വാഴ്ച പുലർച്ചെ നാലോടെ ജെല്ലിപ്പാറ ജങ്​ഷനിലെ കുരിശ് പള്ളിക്ക് സമീപത്ത് റോഡരികിൽ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. ബൈക്കിൽ ജോലി സ്ഥലത്തേക്ക്​ പോകുകയായിരുന്ന ജെല്ലിപ്പാറ സ്വദേശി ഷാജി വട്ടുകുളമാണ് കടുവയെ കണ്ടത്. റോഡരികിൽ അൽപനേരം നിന്ന കടുവ പതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് നടന്നകന്നതായി ഷാജി ​പറയുന്നു. നാല് ദിവസം മുമ്പ്​ അച്ചൻമുക്കിൽ കടുവയെ കണ്ടിരുന്നു. ജനവാസ കേന്ദ്രത്തിലും ടൗണിലും എത്തിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ്​ മുഖം തിരിക്കുകയാണെന്ന്​ നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ നിഷ്‌ക്രിയ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story