Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് പരിസരത്തെ വെള്ളക്കെട്ട്​; പരിഹാരം തേടി അധികൃതർ

text_fields
bookmark_border
പാലക്കാട്‌: മെഡിക്കൽ കോളജ് പരിസരത്ത്​ മഴക്കാലത്ത് പതിവായ വെള്ളക്കെട്ട്​ പരിഹരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഷാഫി പറമ്പിൽ എം.എൽ.എ, ജില്ല കലക്ടർ എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു. സിന്തറ്റിക് ട്രാക്ക്, മെഡിക്കൽ കോളജ് സാംസ്കാരിക സമുച്ചയം എന്നിവയുടെ നിർമാണത്തിന് ശേഷം മെഡിക്കൽ കോളജ് പരിസരത്തെ ആലംങ്ങാട്ടിത്തറ പ്രദേശത്ത് മഴക്കാലത്ത്​ വെള്ളക്കെട്ട്​ പതിവാണ്​. എ.ഡി.എം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സാംസ്കാരിക സമുച്ചയം പ്രോജക്ട് എൻജിനീയർ, ഹാബിറ്റാറ്റ് എൻജിനീയർ, സ്പോർട്ട്സ് കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പദ്ധതി തയാറാക്കാനായി റവന്യൂ വകുപ്പ്, മുനിസിപ്പൽ എൻജിനീയറിങ് വിഭാഗം, മെഡിക്കൽ കോളജ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, സാംസ്കാരിക സമുച്ചയത്തിന്റെ പദ്ധതി എൻജിനീയർ, ജില്ല സ്പോർട്ട്സ് കൗൺസിൽ, ഹാബിറ്റാറ്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി ഈ മാസം കലക്ടറേറ്റിൽ യോഗം ചേരും. മഴവെള്ളം യാക്കര പുഴയിൽ എത്തിച്ച് വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണ്​ പദ്ധതി തയാറാക്കുന്നതെന്ന്​ ഷാഫി പറമ്പിൽ എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story