Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTറോഡ് നവീകരണം; റോഡ് പൂർണമായി അടച്ചിടരുതെന്ന്
text_fieldsbookmark_border
പട്ടാമ്പി: പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പമ്പ് ജങ്ഷൻ വരെ ഈമാസം ഏഴുമുതൽ ഗതാഗതം പൂർണമായും നിരോധിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ് പൊതുമരാമത്ത് വകുപ്പ് ഷൊർണൂർ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ഗതാഗത നിരോധനം തൃത്താല മേഖലയിൽനിന്ന് പട്ടാമ്പിയിലേക്കും തിരിച്ചും വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങളിലും മറ്റു മേഖലകളിലും തൊഴിലെടുക്കുന്നവർക്കും വ്യാപാരികൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നതാണ്. റോഡ് പൂർണമായും അടച്ചിടാതെ ഒരു വശത്തുകൂടി ഗതാഗതം അനുവദിക്കണമെന്നും സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഗതാഗത നിരോധനം പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കും എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story