Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:31 AM IST Updated On
date_range 4 April 2022 5:31 AM ISTഇന്ധനക്കൊള്ള അവസാനിപ്പിക്കണം- കെ.എസ്.കെ.ടി.യു
text_fieldsbookmark_border
ഇന്ധനക്കൊള്ള അവസാനിപ്പിക്കണം - കെ.എസ്.കെ.ടി.യു പറളി: കേന്ദ്ര സർക്കാറിന്‍റെ ഇന്ധനക്കൊള്ള അവസാനിപ്പിക്കണമെന്നും കർഷകരെയും കർഷക തൊഴിലാളികളെയും ദ്രോഹിക്കുന്ന നയങ്ങൾ പിൻവലിക്കണമെന്നും സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ പാലക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഏരിയ പ്രസിഡന്‍റ് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി എം.ടി. ജയപ്രകാശ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. വിജയൻ, യൂനിയൻ ഏരിയ ജോയന്‍റ് സെക്രട്ടറി കെ.ടി. സുരേഷ് കുമാർ, ഭാസ്കരനുണ്ണി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം പി.പി. ശിവകുമാർ സ്വാഗതവും കെ.ടി. സുരേഷ് നന്ദിയും പറഞ്ഞു. പടം PE- PRY - 4 കെ.എസ്.കെ.ടി.യു ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
