Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:30 AM IST Updated On
date_range 4 April 2022 5:30 AM ISTധീര ജവാന്‍റെ കുടുംബത്തിന് ആദരം
text_fieldsbookmark_border
ആലത്തൂർ: 1971ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തിന് വീണ്ടും രാജ്യത്തിന്‍റെ ആദരം. കാവശ്ശേരി ഇരകുളത്തെ നായ്ക് സഹദേവന്‍റെ കുടുംബത്തിനാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ ആദരം ലഭിച്ചത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തുടക്കം കുറിച്ച പദ്ധതിയാണ് വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബത്തെ ആദരിക്കൽ. 1965ൽ മദ്രാസ് റെജിമെന്‍റിൽ ചേർന്ന സഹദേവന് മരണാനന്തരം വീരചക്ര നൽകി രാഷ്ട്രം ആദരിച്ചിരുന്നു. അമ്മ മാധവിയാണ് അന്ന് ഡൽഹിയിലെത്തി ബഹുമതി ഏറ്റുവാങ്ങിയത്. അവിവാഹിതനായിരുന്ന സഹദേവന് നാല് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉണ്ടായിരുന്നത്. ഇതിൽ വസുമതി എന്ന സഹോദരിയൊഴിച്ച് ബാക്കിയെല്ലാവരും മരിച്ചു. പാലക്കാട് എൻ.സി.സി 27ാം ബറ്റാലിയനിലെ സുബേദാർ മൻദീപ് കുമാർ, ബി.എച്ച്.എം.പി പി. രതീഷ് എന്നിവർ ഇരകുളത്തെ വീട്ടിലെത്തിയാണ് ആദരപത്രം കൈമാറിയത്. സഹദേവന്‍റെ സഹോദരങ്ങളായ സുകുമാരന്‍റെ ഭാര്യ ശകുന്തള, ഗോപാലകൃഷ്ണന്‍റെ ഭാര്യ ശുഭലക്ഷ്മി എന്നിവരാണ് പത്രം ഏറ്റുവാങ്ങിയത്. കുടുംബാംഗങ്ങളും സമീപവാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. പടം 1971ൽ വീരമൃത്യു വരിച്ച നായ്ക് സഹദേവന്‍റെ എരകുളത്തെ വീട്ടിലെത്തി സൈനിക ഉദ്യോഗസ്ഥർ ആദരം കൈമാറുന്നു PEW ALTR Adhram
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
