Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപലചരക്ക്​ കടയിൽ കരി...

പലചരക്ക്​ കടയിൽ കരി ഓയിൽ ഒഴിച്ചു

text_fields
bookmark_border
പലചരക്ക്​ കടയിൽ കരി ഓയിൽ  ഒഴിച്ചു
cancel
പലചരക്ക്​ കടയിൽ കരി ഓയിൽ ഒഴിച്ചു പത്തിരിപ്പാല: പലചരക്ക് കടയിൽ കരി ഓയിൽ ഒഴിച്ച്​ സാധനങ്ങൾ മലിനമാക്കിയതായി പരാതി. സദനം അതിർകാട്ടിൽ രമേശ് നടത്തുന്ന കുഴങ്ങോട്ടിൽ സ്റ്റോർ എന്ന പലചരക്ക് കടയിലാണ് സാമൂഹിക വിരുദ്ധരുടെ അതിക്രമം. പഴം, തക്കാളി, വിവിധയിനം പച്ചക്കറികൾ, മിഠായി ഉൽപന്നങ്ങൾ, അരി, തുടങ്ങിയവയാണ്​ നശിച്ചത്. സമീപത്തെ വൈദ്യുതി ലൈൻ ഓഫ് ആക്കിയിട്ടാണ്​ പരാക്രമം. ഇന്നലെ രാവിലെ ആറരക്ക് കടതുറക്കാനെത്തിയപ്പോഴാണ് സംഭവം കാണുന്നത്. 25000ത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചിട്ടുണ്ട്. ഉടമ മങ്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ് വാർഡ് മെംബർ സുജിനിയും സ്ഥലം സന്ദർശിച്ചു. ചിത്രം - PEW PTPL 2 കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച അതിർകാട് രമേശിന്റെ കടയിലെ പച്ചക്കറികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story