Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറമ്പിക്കുളത്ത്​...

പറമ്പിക്കുളത്ത്​ ആംബുലൻസ് സേവനം നടത്തുന്നവർക്ക്​ പൊലീസിന്‍റെ ആദരം

text_fields
bookmark_border
പറമ്പിക്കുളത്ത്​ ആംബുലൻസ് സേവനം  നടത്തുന്നവർക്ക്​ പൊലീസിന്‍റെ ആദരം
cancel
പറമ്പിക്കുളത്ത്​ ആംബുലൻസ് സേവനം നടത്തുന്നവർക്ക്​ പൊലീസിന്‍റെ ആദരം പറമ്പിക്കുളം: പറമ്പിക്കുളത്ത് ആദിവാസികൾക്കായി ആംബുലൻസ് സേവനം നടത്തുന്നവർക്ക്​ പൊലീസിന്‍റെ ആദരം. പറമ്പിക്കുളത്തിലെ 13ലധികം ആദിവാസി ഊരുകളിലുള്ളവർക്കായി സേവനം നടത്തി വരുന്ന ടി. ഗോപി, മുഹമ്മദ് സനൂഫ് എന്നിവരെയാണ്​ പറമ്പിക്കുളം പൊലീസ് ആദരിച്ചത്​. തേക്കടി മേഖലക്ക് സർക്കാർ ആംബുലൻസുകൾ ഇല്ലാത്തതിനാൽ ഇവരുടെ സേവനം ആദിവാസികൾക്ക് സഹായകമാണ്​. എസ്.ടി വകുപ്പിൽനിന്ന്​ തുക ലഭിക്കാൻ മാസങ്ങൾ വൈകിയാലും കടം വാങ്ങിയ സംഖ്യക്ക്​ ഇന്ധനമടിച്ച്​ ആദിവാസികളെ ആശുപത്രിയിലെത്തിക്കുന്ന ഡ്രൈവർമാരുടെ സേവനങ്ങൾ നാടിന് മാതൃകയാണെന്ന് ആദരവ് നൽകിയ ചടങ്ങിൽ സബ് ഇൻസ്പെക്ടർ ജയിലാവുദ്ദീൻ പറഞ്ഞു. മഴക്കാലത്ത് പറമ്പിക്കുളത്തിലെ ഊരുകളിലേക്കുള്ള റോഡിലെ കുഴികൾ നികത്തുവാൻ ഗോപിയും സുഹൃത്തുക്കളും ചെയ്ത സേവനങ്ങളും അഭിനന്ദനാർഹമാണ്​. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ, കനകരാജ് എന്നിവർ സംസാരിച്ചു. pew-klgd പറമ്പിക്കുളം ഊരുകളിൽ ആംബുലൻസ് സേവനം ചെയ്യുന്നവരെ പറമ്പിക്കുളം പൊലീസ് ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story