Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTപ്രതിഭ പറയുന്നു, കളരി പഠിക്കാൻ പ്രായം തടസമല്ല
text_fieldsbookmark_border
പ്രതിഭ പറയുന്നു, കളരി പഠിക്കാൻ പ്രായം തടസ്സമല്ല ആലത്തൂർ: അമേരിക്കയിൽ കളരിപ്പയറ്റ് പഠിപ്പിക്കാൻ 49കാരിയായ കഥക് നൃത്താധ്യാപിക പ്രതിഭ ഗോയൽ ആലത്തൂരിൽ പരിശീലനം നേടുന്നു. ആലത്തൂർ ബാങ്ക് റോഡ് കാവത്ത് കളത്തിൽ പ്രവർത്തിക്കുന്ന ബോധി കലാ സാംസ്കാരിക കേന്ദ്രത്തിലാണ് പരിശീലനം. എസ്. കൃഷ്ണകുമാർ നടത്തുന്ന കേന്ദ്രത്തിൽ ബിജു മോഹൻദാസാണ് പരിശീലകൻ. ഒന്നരവർഷമായി ഓൺലൈൻ ക്ലാസിൽ പരിശീലനം നടത്തുന്ന പ്രതിഭ പത്ത് ദിവസം നേരിട്ട് പരിശീലനം നേരിട്ട് നേടാനാണ് എത്തിയത്. ഹിമാചൽ സ്വദേശിയായ ഇവർ അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സ്ഥിരംതാമസം. മാർച്ച് ആദ്യമാണ് ഇന്ത്യയിൽ എത്തിയത്. ഇവിടെ പരിശീലനം നേടുന്നവരിൽ മികച്ച രീതിയിലാണ് ഇവരുടെ പ്രകടനം. ഈ പ്രായത്തിൽ ഒരു സ്ത്രീ കളരിപ്പയറ്റിൽ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് അപൂർവമാണെന്ന് പരിശീലകൻ പറയുന്നു. അതുകൊണ്ടുതന്നെ ബോധി കളരിയുടെ ബെസ്റ്റ് സ്റ്റുഡൻറ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. കളരി പയറ്റ് പോലുള്ള അഭ്യാസമുറ പഠിക്കണമെന്ന് തീരുമാനിച്ചാൽ പ്രായം തടസ്സമല്ലെന്നാണ് ഇവർ തെളിയിച്ചിരിക്കുന്നത്. ഇവരുടെ മെയ്വഴക്കം മറ്റുള്ളവർക്കും പ്രചോദനമാണെന്നും പരിശീലകൻ പറയുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ മനീഷാണ് ഭർത്താവ്. 23കാരനായ അശ്വിൻ, 19കാരിയായ ലാറ എന്നിവർ മക്കളാണ്. വിവാഹത്തെ തുടർന്ന് 1997ലാണ് അമേരിക്കയിലേക്ക് പോയത്. സെപ്റ്റംബറിൽ അമേരിക്കയിൽ കളരി ക്ലാസ് ആരംഭിക്കാനാണ് അവർ തീരുമാനിച്ചിട്ടുള്ളത്. 12 രാജ്യങ്ങളിലെ യുവതി യുവാക്കളും കുട്ടികളും ബോധിയിലെ ഓൺലൈനിലൂടെ കളരിപ്പയറ്റ് പരിശീലനം നേടുന്നുണ്ടെന്ന് ചുമതലപ്പെട്ടവർ പറഞ്ഞു. പടം ആലത്തൂർ ബോധിയിൽ കളരിപ്പയറ്റ് പരിശീലനത്തിനെത്തിയ അമേരിക്കക്കാരി പ്രതിഭ ഗോയൽ PEW ALTR Kalari Payattu PEW ALTR Kalari Payattu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story