Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനകീയ പ്രതിരോധങ്ങളെ...

ജനകീയ പ്രതിരോധങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നത്​ ഭരണകൂട ദാസ്യം -​സ്പീക്കർ

text_fields
bookmark_border
പാലക്കാട്​: വിലക്കയറ്റവും കുത്തകകൾക്കായി നിർമിച്ച തൊഴിൽ നിയമങ്ങളും ജനജീവിതത്തിന്​ വെല്ലുവിളിയാവുമ്പോൾ നിശബ്​ദത പാലിക്കുകയും അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിരോധങ്ങളെ താഴ്ത്തിക്കെട്ടാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത്​ ഭരണകൂട ദാസ്യമാണെന്ന്​ സ്പീക്കർ എം.ബി. രാജേഷ്​. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്‌. ലോകമെങ്ങും പണിമുടക്കുകൾ ജനാധിപത്യത്തിൽ അംഗീകരിക്കപ്പെട്ട പ്രതികരണമാണ്‌. മിന്നൽ പണിമുടക്കല്ല, മാസങ്ങളോളം ചർച്ചക്ക്​ വിധേയമാക്കി തീരുമാനിച്ചതാണ്​ കഴിഞ്ഞ ദിവസങ്ങളിലെ പണിമുടക്ക്​. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുമ്പോഴുണ്ടാകുന്ന ചില അസൗകര്യങ്ങൾ പെരുപ്പിച്ചുകാണിക്കുന്നത്​ ആശാസ്യമായ നടപടിയല്ല. മാധ്യമങ്ങളടക്കം ഇപ്പോൾ പണിമുടക്കിനെ കുറ്റപ്പെടുത്തുന്നവർ നാളെ പശ്ചാത്തപിക്കേണ്ടിവരുമെന്നും എം.ബി. രാജേഷ് പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story