Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലമ്പുഴയിൽ വീണ്ടും...

മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം

text_fields
bookmark_border
മലമ്പുഴ: ഒരിടവേളക്ക്​ ശേഷം പ്രദേശവാസികളെ ആധിയിലാക്കി​ വീണ്ടും പുലിയുടെ ആക്രമണം. ബുധനാഴ്ച പുലിയുടെ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. ആനക്കല്ലിനു സമീപം കവയിൽ ഗ്രീൻ കേരള ഫാമിലെ പശുവിനെയാണ് രാവിലെ ആറോടെ കടിച്ചു കൊന്നതെന്ന് സംഭവം നേരിട്ട് കണ്ട ഫാം കാര്യസ്ഥൻ പളനിച്ചാമി പറഞ്ഞു. നാലു വയസ്സുള്ള വെച്ചൂർ ഇനത്തിൽപ്പെട്ട ഗർഭിണിയായ പശുവാണ് ചത്തത്. ഉദരഭാഗവും, അകിടും, പിൻഭാഗവും പൂർണമായും കടിച്ചുതിന്ന നിലയിലാണ്. വനം വകുപ്പ് ജീവനക്കാരെത്തി സ്ഥലപരിശോധന നടത്തി. ഇതേ ഫാമിലെ പശു ആഴ്ചകൾക്ക് മുമ്പ് ചെന്നായ കൂട്ടങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പരിസരവാസികളുടെ പ്രധാന ഉപജീവന മാർഗമാണ് കാലി വളർത്തൽ. അതിനാൽ നാട്ടുകാരും ക്ഷീരകർഷകരും ആശങ്കയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story