Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭവനനിർമാണത്തിനും...

ഭവനനിർമാണത്തിനും കുടിവെള്ളത്തിനും ഊന്നലുമായി ചെർപ്പുളശ്ശേരി ബജറ്റ്

text_fields
bookmark_border
ചെർപ്പുളശ്ശേരി: നഗരസഭയുടെ വരുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൻ സഫ്ന പാറക്കൽ അവതരിപ്പിച്ചു. ചെയർമാൻ ബജറ്റ് നയപ്രഖ്യാപനം നടത്തി. 108.3 കോടി വരവും 102.46 കോടി ചെലവും 5.83 കോടി മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 600 പേർക്ക്​ വീടിനായി 24 കോടിയും 2024ൽ 151 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ചെലവിലേക്കായി 11 കോടിയും ഗതാഗതത്തിനായി 7.8 കോടിയും ബസ് സ്റ്റാൻഡ്​​ യഥാർഥ്യമാക്കാൻ എട്ട്​ കോടിയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വ സുന്ദര ചെർപ്പുളശ്ശേരി ടൗൺ വികസനം, ഇൻഡോർ സ്റ്റേഡിയം, ഓപ്പൺ ജിംനേഷ്യം, ആശുപത്രിയിലെ സായാഹ്ന ഒ.പി, പൊതുശ്മശാനം, തൂതപ്പുഴയിലെ കാളിക്കടവിൽ ടൂറിസം വികസന പദ്ധതി എന്നിവയാണ് മുഖ്യ ഫോക്കസ് മേഖലകൾ. ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ കെ.എം. ഇസ്ഹാഖ്, പി. അബ്ദുൾ ഗഫൂർ, ശ്രീലജ വാഴക്കുന്നത്ത്, വി.പി. സമീജ്, സാദിഖ് ഹുസൈൻ, കെ. മിനി, പി. വിഷ്ണു, ഷാനവാസ് ബാബു, മൊയ്തീൻ കുട്ടി, വി. വിനോദ്, അബ്ദുൽ സലാം, പി.കെ. നൗഷാദ്, ഏറത്ത് വീരാൻ, സൗമ്യ, ആയിഷ പാലത്തിങ്കൽ, വി.പി. സുഹ്റാബി, മിസ്‌രിയ്യ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story