Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ​ട​ക്ക​ഞ്ചേ​രി...

വ​ട​ക്ക​ഞ്ചേ​രി മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​രാര്‍ ക​മ്പനി വ​ക വീ​ണ്ടും ച​തി​ക്കു​ഴി

text_fields
bookmark_border
വ​ട​ക്ക​ഞ്ചേ​രി: ആ​റു​വ​രി ദേ​ശീ​യ​പാ​ത​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​രാ​ര്‍ ക​മ്പനി വ​ക വീ​ണ്ടും ച​തി​ക്കു​ഴി. അ​റ്റ​കു​റ്റ പ​ണി​ക​ള്‍​ക്കാ​യി പൊ​ളി​ച്ചി​ട്ട ഇ​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​മ്പോള്‍ ട​യ​ര്‍ പ​ഞ്ച​റാ​വുന്നത്​ പതിവാണ്​. മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ മ​റ്റു അ​പ​ക​ട സൂ​ച​ന​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വേ​ഗ​ത​യി​ല്‍ വ​രു​ന്ന കാ​റു​ക​ള്‍ ഇ​തി​ല്‍ ചാ​ടും. നൂ​റോ ഇ​രു​ന്നൂറോ മീ​റ്റ​ര്‍ മു​ന്നോ​ട്ട് പോ​കു​മ്പോഴാ​ണ് ട​യ​ര്‍ പ​ഞ്ച​റാ​യ​ത് അ​റി​യു​ക. വാ​ഹ​നം ആ​ടി​യു​ല​ഞ്ഞ് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്കും ഇ​ത് വ​ഴി​വെക്കും. ര​ണ്ടു​ദി​വ​സ​ത്തെ ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സ​ങ്ങ​ളി​ല്‍ വ​ര്‍​ക്ക് ഷോപ്പുക​ളെ​ല്ലാം മു​ട​ക്ക​മാ​യി​രു​ന്ന​തി​നാ​ല്‍ ട​യ​റു​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​നാ​കാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ചെ​റി​യ കാ​റു​ക​ളാ​ണ് കൂ​ടു​ത​ലും കു​ടു​ങ്ങി​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കുള്ള ലൈ​നി​ലാ​ണ് കുഴി. വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത കു​റ​ച്ചു പോ​കാ​നു​ള്ള മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡെ​ങ്കി​ലും സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചാ​ല്‍ യാ​ത്ര മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​രു വ​ര്‍​ഷം മു​മ്പ്​ മാ​ത്രം തു​റ​ന്ന മേ​ല്‍​പ്പാ​ല​ത്തി​ല്‍ ഇ​തി​നി​ടെ നി​ര​വ​ധി ത​വ​ണ​യാ​ണ് പ​ല​യി​ട​ത്താ​യി പൊ​ളി​ച്ച്‌ അറ്റകുറ്റപ്പണി നടത്തിയത്​. ഇ​ത്ര​യെ​ല്ലാമായിട്ടും മേ​ല്‍​പ്പാ​ലം സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​റ​യാ​നാ​കാ​ത്ത സ്ഥി​തി​യാണെന്ന്​ നാട്ടുകാർ പറയുന്നു. ​പാ​ല​ത്തി​ലെ വ​ലി​യ സ്ലാ​ബു​ക​ള്‍ ത​മ്മി​ല്‍ യോ​ജി​പ്പി​ക്കു​ന്ന ഭാ​ഗം കൂ​ടു​ത​ല്‍ അ​ക​ലു​ന്ന​താ​ണ് പാ​ല​ത്തി​ന് പ്ര​ശ്ന​മാ​കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story