Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTവൈദ്യുതി ഓഫീസ് ജീവനക്കാരെ മർദ്ദിച്ച കേസ്: അഞ്ച് സി.പി.എം പ്രവർത്തകരെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
വൈദ്യുതി ഓഫിസ് ജീവനക്കാരെ മർദിച്ച കേസ്: അഞ്ച് സി.പി.എം പ്രവർത്തകരെ റിമാൻഡ് ചെയ്തു ആലത്തൂർ: പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കാവശ്ശേരി കഴനി ചുങ്കത്തെ പാടൂർ വൈദ്യുതി സെക്ഷൻ ഓഫിസിൽ കയറി ജീവനക്കാരെ മർദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പാടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പാടൂർ പീച്ചാങ്കോട്ടിൽ പ്രമോദ് (41), കാവശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കോതപുരം കളരിക്കൽ രജനീഷ് (35), കാവശ്ശേരി മരുതംപാടം പ്രസാദ് (37), കാവശ്ശേരി മുല്ലപ്പുള്ളി തവക്കൽ രാധാകൃഷ്ണൻ (54), കഴനി കുന്നുംപുറം അനൂപ് (28) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ പൊലീസിൽ ഹാജരായ ഇവരെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story