Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTനെന്മാറ-വല്ലങ്ങി വേല: ആനപ്പന്തലുകൾ അവസാന മിനുക്കുപണിയിൽ
text_fieldsbookmark_border
നെന്മാറ-വല്ലങ്ങി വേല: ആനപ്പന്തലുകൾ അവസാന മിനുക്കു പണിയിൽ നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായുള്ള ആനപ്പന്തലുകളിൽ അവസാനഘട്ട മിനുക്കുപണി തുടങ്ങി. വേലത്തലേന്ന് പന്തലുകളുടെ നിർമാണം പൂർത്തിയാക്കി പൂർണമായി വർണ വൈദ്യുത വിളക്കുകൾ തെളിയിക്കും. വേലയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ആനപ്പന്തലുകളിലെ വർണ വിളക്കുകൾ. നെന്മാറ ദേശത്തിന്‍റെ പന്തൽ അണിയിച്ചൊരുക്കുന്നത് എം.എ. സെയ്തലവിയും വല്ലങ്ങിയുടെ നാദം ബൈജുവുമാണ്. ഏപ്രിൽ മൂന്നിനാണ് വേല. ഏപ്രിൽ രണ്ടിന് രാത്രി പന്തലുകളിൽ വർണദീപങ്ങൾ തെളിയും. വേലദിവസവും വേലപ്പിറ്റേന്നും ആനപ്പന്തലുകൾ വർണദീപം വഹിക്കും. ഇതു കാണാൻ ധാരാളം പേർ എത്താറുണ്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ സഹായത്തോടെയാണ് ആനപ്പന്തലിലെ വർണദീപങ്ങൾ ചലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story