Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാത്തിരിക്കുന്നു,...

കാത്തിരിക്കുന്നു, കെ.എസ്.ആർ.ടി.സി ബസുകളെ

text_fields
bookmark_border
പട്ടാമ്പി: മടങ്ങിവരുമോ കെ.എസ്.ആർ.ടി.സി ബസുകൾ? മിനിറ്റുകളുടെ വ്യത്യാസത്തിൽ സ്വകാര്യ ബസുകൾ ഓടിയിട്ടും യാത്രാദുരിതം പേറുന്ന വളാഞ്ചേരി-കൊപ്പം റൂട്ടിലെ യാത്രക്കാരുടെ ചോദ്യമാണിത്. രണ്ട്​ പാലക്കാട്-കാടാമ്പുഴ ഓർഡിനറി ബസുകളും ഒരുകോയമ്പത്തൂർ-തിരൂർ ഫാസ്റ്റ് പാസഞ്ചറുമാണ് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഓടിയിരുന്നത്. പാലക്കാട്ടുനിന്ന് ഒറ്റപ്പാലം-പട്ടാമ്പി-കൊപ്പം-വളാഞ്ചേരി വഴി രാത്രിയിൽ കാടാമ്പുഴയെത്തുകയും രാവിലെ തിരിച്ച് പാലക്കാട്ടേക്ക് പുറപ്പെടുകയും ചെയ്യുന്ന തരത്തിലായിരുന്നു ഓർഡിനറി സർവിസ്. തിരൂരിൽനിന്ന് രാവിലെ പുറപ്പെട്ട് വളാഞ്ചേരി-കൊപ്പം-ചെർപ്പുളശ്ശേരി വഴിയാണ് ഫാസ്റ്റ് പാസഞ്ചർ ഓടിയിരുന്നത്. തമിഴ് നാട്ടിൽനിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്ക് രാത്രി ക്ഷേത്രനഗരിയിലെത്തി അതിരാവിലെ ദർശനം കഴിഞ്ഞ്​ മടങ്ങാൻ പ്രയോജനപ്പെട്ടിരുന്നതാണ് സർവിസ്​. കൂടാതെ കോയമ്പത്തൂരിൽ ചികിത്സക്കും വ്യാപാരാവശ്യങ്ങൾക്കുമുള്ള യാത്രകൾക്കും കെ.എസ്.ആർ.ടി.സി സഹായകമായിരുന്നു. ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിച്ചത് നേരിയ ആശ്വാസമായെങ്കിലും കൂടുതൽ ഉപയോഗപ്പെട്ടിരുന്ന ഓർഡിനറി ബസുകൾ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. തൊട്ടടുത്ത് തൃത്താല മണ്ഡലത്തിൽ പുനഃസ്ഥാപിച്ച പാലക്കാട്-വളാഞ്ചേരി ബസുകൾ പട്ടാമ്പിയിലൂടെയാണ് കടന്നുപോകുന്നത്. പട്ടാമ്പിയിൽനിന്ന് മുതുതല, പാലത്തറ, ചെമ്പ്ര വഴി തിരുവേഗപ്പുറയി വെച്ച് കൊപ്പം-വളാഞ്ചേരി പാതയിൽ പ്രവേശിക്കും. തിരുവേഗപ്പുറക്കാർക്ക് വളാഞ്ചേരിക്ക് ഈ ബസുകൾ ഉപയോഗപ്പെടുമെങ്കിലും പട്ടാമ്പി ഭാഗത്തേക്ക് ഗുണകരമല്ല. തിരുവേഗപ്പുറയിൽനിന്ന് തൃശൂർക്ക് യാത്ര ചെയ്യുന്നവരേറെയുണ്ട്, പ്രത്യേകിച്ചും ചികിത്സക്ക്. ഗുരുവായൂർ അമ്പലത്തിൽ പോകുന്നവർക്കു ഗുണകരമായിരുന്നു സർവിസ്. നിലവിൽ തൃശൂർ ഭാഗത്തേക്ക് ഇതിലൂടെ ബസുകളോടുന്നില്ല. നിർത്തിയ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനഃസ്ഥാപിച്ച് വളാഞ്ചേരി-കൊപ്പം-പട്ടാമ്പി വഴിയുള്ള യാത്രാദുരിതത്തിനറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story