Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതമിഴ്നാട് മുള്ളി...

തമിഴ്നാട് മുള്ളി ചെക്ക്​പോസ്റ്റിലേക്ക് വ്യാപാരികളുടെ മാർച്ച്​

text_fields
bookmark_border
തമിഴ്നാട് മുള്ളി ചെക്ക്​പോസ്റ്റിലേക്ക് വ്യാപാരികളുടെ മാർച്ച്​
cancel
അഗളി: മുള്ളി-ഊട്ടി അന്തർ സംസ്ഥാന പാതയിൽ കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ മുള്ളി ചെക്ക്​​പോസ്റ്റിലേക്ക് മാർച്ച്​ സംഘടിപ്പിച്ചു. തീരുമാനം അട്ടപ്പാടിയുടെ വ്യാപാര-ടൂറിസം മേഖലകളെ പ്രതികൂലമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി താവളം യൂനിറ്റിന്‍റെ നേതൃത്വത്തിൽ മാർച്ച്​ സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്‍റ്​ വി.എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ഷാജികുമാർ അധ്യക്ഷത വഹിച്ചു. ഇഖ്​ബാൽ കോട്ടത്തറ, അബ്ദുറഹ്മാൻ പാക്കുളം, ഡി. രാജേന്ദ്രൻ, ഷരീഫ് കല്ലടി, സി.കെ. അൻവർ, റസാഖ്​, മാണി പറമ്പോട്ട് എന്നിവർ സംസാരിച്ചു. നീലഗിരി ഡി.എഫ്.ഒക്ക്​ നിവേദനം നൽകി. ചിത്രം: വ്യാപാരികളുടെ നേതൃത്വത്തിൽ മുള്ളി ഫോറസ്റ്റ് ചെക്ക്​​പോസ്റ്റിലേക്ക് മാർച്ച് നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story