Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:29 AM IST Updated On
date_range 27 March 2022 5:29 AM ISTവേനൽ മഴയിൽ നെൽകൃഷിക്ക് തിരിച്ചടി
text_fieldsbookmark_border
വടക്കഞ്ചേരി: ചെറുതും വലുതുമായ വേനൽ മഴ കൊയ്യാൻ പാകമായ നെൽകൃഷിക്ക് തിരിച്ചടിയായി. രണ്ടുദിവസമായി കയറാടി, ഒലിപ്പാറ, കിഴക്കഞ്ചേരി, പുതുക്കോട്, മംഗലം ഡാം പ്രദേശങ്ങളിൽ വേനൽ മഴ പെയ്തതാണ് നെൽകർഷകരെ ബുദ്ധിമുട്ടിച്ചത്. രണ്ടുദിവസവും രാവിലെ കൊയ്ത്ത് തുടങ്ങിയ ശേഷമാണ് ഉച്ചയോടെ മഴ പെയ്തത്. കൊയ്ത നെല്ലുകൾ ഭാഗികമായി നനഞ്ഞു. ഉണങ്ങാനായി പാടങ്ങളിൽ ഇട്ടിരുന്ന വയ്ക്കോലും നനഞ്ഞു. രണ്ടുദിവസവും ഉച്ചക്കുശേഷമുള്ള കൊയ്ത്ത് നിലച്ചു. കൊയ്ത്തു നടക്കാത്ത പടങ്ങളിൽ നെല്ലും വയ്ക്കോലും നനഞ്ഞു. കൊയ്ത പാടങ്ങളിലെ വയ്ക്കോലുകൾ നനഞ്ഞതിനാൽ വയ്ക്കോൽ റോൾ ചെയ്തെടുക്കാനും പ്രയാസമുണ്ടാക്കി. മഴ പെയ്തതോടെ നെൽപ്പാടങ്ങളിൽ ഈർപ്പം കൂടിയതിനാൽ ടയർ ഉപയോഗിച്ചുള്ള യന്ത്രങ്ങൾ ഇറക്കാൻ കഴിയാതെയായി. ഇതോടെ ചെയിൻ ഉപയോഗിച്ചുള്ള കൊയ്ത്ത് യന്ത്രങ്ങൾ അന്വേഷിക്കേണ്ട സ്ഥിതിയാണ്. ടയർ ഉപയോഗിച്ചുള്ള കൊയ്ത്ത് മെതിയന്ത്രത്തിന് വാടക കുറവാണ്. വയ്ക്കോൽ നഷ്ടപ്പെടാതെ ലഭിക്കുമെന്ന മെച്ചവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story