Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനർത്തകി ഡോ. നീന...

നർത്തകി ഡോ. നീന പ്രസാദിന്‍റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന്​ ജില്ല ജഡ്​ജി

text_fields
bookmark_border
നർത്തകി ഡോ. നീന പ്രസാദിന്‍റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന്​ ജില്ല ജഡ്ജി ആവശ്യപ്പെട്ടത്​ ശബ്​ദം കുറക്കാൻ മാത്രം പാലക്കാട്​: നർത്തകി ഡോ. നീന പ്രസാദിന്‍റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന്​ ജില്ല ജഡ്ജി ബി. കലാംപാഷ. ശബ്ദം കുറക്കാൻ മാത്രമാണ്​ ആവശ്യപ്പെട്ടതെന്നും പാലക്കാട്​ ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ കെ.കെ. സുധീറിന്​ അയച്ച കത്തിൽ ജഡ്ജി പറയുന്നു. ജില്ല ജഡ്ജിയുടെ താമസസ്ഥലത്തിനടുത്ത്​ നടന്ന നൃത്തപരിപാടി, ജഡ്ജി ഇടപെട്ട്​ നിർത്തി​വെപ്പിച്ചതായി നീന പ്രസാദ്​ ആരോപിച്ചിരുന്നു. ഇതേതുടർന്ന്​ കോടതി വളപ്പിൽ ഓൾ ഇന്ത്യ ലോയേഴ്​സ്​ യൂനിയന്‍റെ നേതൃത്വത്തിൽ അഭിഭാഷകർ പാട്ടുപാടിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം ശരിയായ നടപടിയല്ലെന്നും 2002ലെ ഹൈ​കോടതി വിധി പ്രകാരം കോടതിയലക്ഷ്യമാണെന്നും ജഡ്ജി ഓർമിപ്പിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അഭിഭാഷകർ ശ്രദ്ധിക്കണം. ആറു വർഷം താൻ കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ടെന്നും ഭരതനാട്യം പഠിച്ച്​ അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും മതപരമായ കാരണങ്ങളാൽ നൃത്തം തടസ്സപ്പെടുത്തി​യെന്ന ചില കോണുകളിൽനിന്നുള്ള ആരോപണം വേദനജനകമാണെന്നും ജില്ല ജഡ്ജി കത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story