Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വകാര്യ ബസ്​ സമരം...

സ്വകാര്യ ബസ്​ സമരം കെ.എസ്​.ആർ.ടി.സിക്ക്​ കൊയ്ത്തായി

text_fields
bookmark_border
പ്രതിദിന കലക്ഷനിൽ അഞ്ച്​ ലക്ഷം രൂപയിലേറെ വർധന പാലക്കാട്​: സ്വകാര്യ ബസ്​ സമരം കാരണം ജില്ലയിൽ കെ.എസ്​.ആർ.ടി.സി വരുമാനം കുത്തനെ ഉയർന്നു. സാധാരണ 11-12 ലക്ഷത്തിനുള്ളിൽ ഉണ്ടായിരുന്ന പ്രതിദിന കലക്ഷൻ കഴിഞ്ഞ മൂന്ന്​ ദിവസമായി 17 ലക്ഷത്തിന്​ മുകളിലാണ്​. ജില്ലയിലെ നാല്​ ഡിപ്പോകളിൽനിന്ന്​ 171 ഷെഡ്യൂളുകളാണ്​ സാധാരണ ഓടിക്കാറുള്ളത്​. സമരം തുടങ്ങിയ വ്യാഴാഴ്ച 14ഉം വെള്ളിയാഴ്​ച 11ഉം ശനിയാഴ്ച 19ഉം അധിക സർവിസുകൾ നടത്തി. തിരക്കുള്ള സമയം നോക്കി തൃശൂർ, കോഴിക്കോട്​, ചെർപ്പുളശ്ശേരി, പട്ടാമ്പി, ചിറ്റൂർ, കൊല്ലങ്കോട്​ റൂട്ടുകളിലാണ്​ അധിക വണ്ടികൾ വിട്ടത്​. സാധാരണ ഷെഡ്യൂളുകളും മുടക്കമില്ലാതെ ഓടി. ഇതുകാരണം കഴിഞ്ഞ മൂന്ന്​ ദിവസവും കലക്​ഷൻ വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടായതായി ജില്ല ട്രാൻസ്​പോർട്ട്​ ഓഫിസർ ടി.ഒ. ഉബൈദ്​ അറിയിച്ചു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന, ജില്ലക്കകത്തെ റൂട്ടുകളിൽ കൂടുതൽ ട്രാസ്​പോർട്ട്​ ബസുകൾ ഓടിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story