Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപണിമുടക്കിൽ...

പണിമുടക്കിൽ ലോറിയുടമകളും പങ്കുചേരും

text_fields
bookmark_border
പാലക്കാട്: സംയുക്ത തൊഴിലാളി സംഘടനകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് പിന്തുണ നൽകി 48 മണിക്കൂർ സംസ്ഥാനത്ത് ലോറികൾ സർവിസ് നിർത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്​സ് ഫെഡറേഷൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു. പൊതുഗതാഗത മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിഷേധാത്മക നിലപാട് മോട്ടോർ വാഹന മേഖലയെ തകർത്തതായും യോഗം കുറ്റപ്പെടുത്തി. സ്ക്രാപ്പേജ് നിയമം പിൻവലിക്കുക, ചരക്കുവാഹനങ്ങൾക്ക് ഇന്ധന സബ്​സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ കെ.എസ്. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ, സംസ്ഥാന ഭാരവാഹികളായ എസ്. ഷിഹാബുദ്ദീൻ, എച്ച്. അബ്ദുൽസലീം, കെ. രൂപേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story