Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:29 AM IST Updated On
date_range 24 March 2022 5:29 AM ISTബസുടമകൾ ധർണ നടത്തി
text_fieldsbookmark_border
പാലക്കാട്: വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന സ്വകാര്യ ബസ് സമരത്തിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ ബസുടമ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത സമിതി ആഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ . ധർണ ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ബസുടമ സംയുക്ത സമിതി ജനറൽ കൺവീനറുമായ ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് കെ. സത്യൻ, വിദ്യാധരൻ, കെ.ഐ. ബഷീർ, എ.എസ്. ബേബി, ഉണ്ണികൃഷ്ണൻ, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. ഭീമമായ ഡീസൽ വില വർധനയുടെ പശ്ചാത്തലത്തിൽ ഒരുദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബസുകൾ സർവിസ് നിർത്തിവെച്ചുള്ള സമരം നടത്താൻ നിർബന്ധിതരായിട്ടുള്ളതെന്നും വ്യാഴാഴ്ച മുതൽ ജില്ലയിൽ ഒരു ബസുപോലും സർവിസ് നടത്തില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കൺവീനർ ടി. ഗോപിനാഥൻ അറിയിച്ചു. (പടം. p3 pkd bus. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ബസുടമകൾ നടത്തിയ ധർണ ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story