Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉത്പാദനവും വിപണനവും...

ഉത്പാദനവും വിപണനവും നേരിട്ട്; കുടുംബശ്രീ സംഘകൃഷി മാതൃക

text_fields
bookmark_border
ഉത്പാദനവും വിപണനവും നേരിട്ട്;  കുടുംബശ്രീ സംഘകൃഷി മാതൃക
cancel
ഉൽപാദനവും വിപണനവും നേരിട്ട്; പെരിങ്ങോട്ടുകുറുശ്ശി കുടുംബശ്രീ സംഘകൃഷി മാതൃക പെരിങ്ങോട്ടുകുറുശ്ശി: കൃഷിസ്ഥലങ്ങൾ പാട്ടത്തിനെടുത്തും തരിശ്​ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയും സംഘകൃഷി നടത്തി ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഇടത്തട്ടുകാരില്ലാതെ നേരിട്ട് വിപണനം നടത്തുകയാണ്​ പെരിങ്ങോട്ടുകുറുശ്ശിയിലെ കുടുംബശ്രീ സംഘകൃഷി യൂനിറ്റുകൾ. പഞ്ചായത്തിൽ 16 വാർഡുകളിലായി 75 സംഘകൃഷി യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർ ജൈവകൃഷി രീതിയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ പഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ ആഴ്ചച്ചന്തയൊരുക്കി നേരിട്ട് വിപണനം നടത്തുകയാണ്. ഓരോ ബുധനാഴ്ചകളിലും ആഴ്ചച്ചന്ത പ്രവർത്തിക്കുന്നതിനു പുറമെ 'ചന്തമഹോത്സവ'മെന്ന പേരിൽ തുടർച്ചയായി ഒരാഴ്ച ചന്ത പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉൽപന്നങ്ങളാണ് ചന്തമഹോത്സവത്തിൽ വിപണനത്തിനെത്തിച്ചിട്ടുള്ളത്. ചന്തമഹോത്സവം പഞ്ചായത്ത് പ്രസിഡന്‍റ്​ രാധ മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഇ.പി. പൗലോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രമോദ് സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ബിന്ദു സ്വാഗതവും മുൻ ചെയർപേഴ്സൻ സുചിത നന്ദിയും പറഞ്ഞു. പടം PE- PRY - 1 പെരിങ്ങോട്ടുകുറുശ്ശി കുടുംബശ്രീ സംഘകൃഷി യൂനിറ്റുകളുടെ ചന്തമഹോത്സവം പഞ്ചായത്ത് പ്രസിഡന്‍റ്​ രാധ മുരളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story